nada

തൃശൂർ: ഓസ്‌ട്രേലിയൻ മലയാളികൾക്കിടയിൽ പ്രവർത്തിക്കുന്ന സമത ഓസ്‌ട്രേലിയയും വിപഞ്ചിക ഗ്രന്ഥശാലയും ചേർന്നൊരുക്കുന്ന ജനകീയ നാടകോത്സവത്തിൽ പങ്കെടുക്കാൻ നാടക സിനിമാ നടന്മാരായ സുനിൽ സുഖദയും ശ്രീകുമാറും അപ്പുണ്ണി ശശിയും നാടക പ്രവർത്തകൻ കെ.വി.ഗണേഷും മെൽബണിലേക്ക് തിരിച്ചു. ഡുയോസ് തിയേറ്റർ തൃശൂരിനായി ടാർസൻ എന്ന നാടകം സുനിൽ സുഖദയും ശ്രീകുമാറും തിരഞ്ഞെടുപ്പ് എന്ന നാടകം അപ്പുണ്ണി ശശിയും അവതരിപ്പിക്കും. രണ്ട് നാടകങ്ങളുടെയും രചനയും സംവിധാനവും നിർവഹിച്ചത് ജയപ്രകാശ് കുളൂരാണ്. 11ന് മെൽബണിലെ ബോക്‌സ് ഹിൽ ടൗൺഹാളിലാണ് അവതരണം. 12ന് രംഗചേതന ആർട്ടിസ്റ്റിക് ഡയറക്ടർ കെ.വി.ഗണേഷ് നയിക്കുന്ന 'ഓട്ടിസവും തിയേറ്റർ തെറാപ്പിയും' ശിൽപ്പശാലയുമുണ്ടാകും. മെൽബൺ മലയാളികളുടെ അതെന്താ എന്ന നാടകം സമത ഓസ്‌ട്രേലിയയുടെ പ്രവർത്തകനായ ഗിരീഷ് അവണൂർ സംവിധാനം ചെയ്ത് അവതരിപ്പിക്കും.