sopanam

തൃശൂർ: സോപാനസംഗീതത്തിൻ്റെ മഹോത്സവം 'സോപാന സംഗീത പരിക്രമം' 9 ന് ക്ഷേത്രങ്ങളില്‍ സംഗീതാര്‍ച്ചന നടത്തും. രാവിലെ 6ന് പാറമേക്കാവ് ഭഗവതി ക്ഷേത്രം , 8.30ന് തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം , വൈകീട്ട് 5 ന് ഗുരുവായൂർ ക്ഷേത്രം എന്നിവിടങ്ങളിലാണ് സോപാനസംഗീത പരിപാടി നടക്കുന്നത്.

നാല് ദിവസം 10 പ്രമുഖ ക്ഷേത്രങ്ങളില്‍ സോപാനസംഗീതം അവതരിപ്പിച്ചുള്ള യാത്രയാണ് സോപാന സംഗീത പരിക്രമം. ബഹറിനിലെ വാദ്യകലാ പരിശീലന കേന്ദ്രമായ ബഹറിന്‍ സോപാനം വാദ്യകലാ സംഘമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ 18 പ്രവാസികളായ സോപാന ഗായകരാണ് സംഘത്തിലുള്ളത്. ഗുരു മേളകലാരത്‌നം സന്തോഷ് കൈലാസാണ് നേതൃത്വം നല്‍കുന്നത്. 11ന് വൈകിട്ട് ആറിന് തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ സമാപിക്കും.