തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രം പ്രതിഷ്ഠാദിനം 13ന് ആഘോഷിക്കും. ദ്രവ്യകലശം, മേളം, പഞ്ചവാദ്യം, പ്രസാദ ഊട്ട് എന്നിവയുണ്ടാകും. പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് 12ന് വൈകീട്ട് ഏഴിന് സർപ്പബലി നടക്കുമെന്ന് ദേവസ്വം മാനേജർ അറിയിച്ചു.