തൃപ്രയാർ: നാട്ടിക ചെമ്പിപ്പറമ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ അഷ്ടബന്ധ നവീകരണകലശവും ശതകലശാഭിഷേകവും തുടരുന്നു. കലശത്തിന്റെ ഭാഗമായി 10ന് പുനഃപ്രതിഷ്ഠ നടക്കും. രാവിലെ ഏഴിനും 8.20നും മദ്ധ്യേയാണ് പ്രതിഷ്ഠ. എഴുന്നെള്ളത്ത്, പഞ്ചാരിമേളം മഹാനിവേദ്യ സമർപ്പണം, അമ്യതഭോജനം എന്നിവയുണ്ടാകും.