ഇരിങ്ങാലക്കുട: പുതിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നിലവിൽ വരുന്ന നാലു വർഷ ബിരുദ പഠനത്തിനുള്ള ഓൺലൈൻ പ്രവേശന രീതികൾ വിശദമാക്കുന്നതിന് അക്ഷയ പ്രതിനിധികൾക്ക് ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജാണ് ജില്ലയിലെ വിവിധ അക്ഷയ കേന്ദ്രങ്ങളിലെ പ്രതിനിധികൾക്കായി ബോധവത്കരണ ക്ലാസ് ഒരുക്കിയത്. സെന്റ് ജോസഫ്‌സ് കോളേജ് ഗണിതശാസ്ത്ര വിഭാഗം അദ്ധ്യാപികയായ ഷെറിൻ ജോസ് പി ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. സിസ്റ്റർ ക്ലെയർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഇരുപതോളം അക്ഷയ സെന്റർ പ്രതിനിധികൾ പങ്കെടുത്തു.