തൃശൂർ : ജൂബിലി മിഷൻ ആശുപത്രിയിൽ അതിനൂതന രീതിയിൽ സജ്ജമാക്കിയ മദർ തെരേസ ഹാളിന്റെ ആശീർവാദകർമ്മം തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. 350ഓളം പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഹാളിൽ അത്യാധുനിക രീതിയിലുള്ള ശബ്ദ സംവിധാനവും തയ്യാറാക്കി. തൃശൂർ എ.സി.പി. മുഹമ്മദ് നദീമുദ്ദീൻ, ജൂബിലി മിഷൻ ആശുപത്രി ഡയറക്ടർ ഫാ.റെന്നി മുണ്ടൻകുരിയൻ, സി.ഇ.ഒ ഡോ.ബെന്നിജോസഫ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.സിന്റോ കാരേപറമ്പൻ, ഫാ.ജോയ്‌സൻ ചെറുവത്തൂർ, മെഡിക്കൽ സൂപ്രണ്ട് ഡോ.ഷിബു കള്ളിവളപ്പിൽ, നഴ്‌സിംഗ് സൂപ്രണ്ട് സി.മെറ്റിൽഡ എഫ്.സി.സി എന്നിവർ സന്നിഹിതരായി.