anusmaranam

കൊടുങ്ങല്ലൂർ: നഗരസഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായിരുന്ന ടി.എ. ഗിരീഷ് കുമാറിന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ പുഷ്പാർച്ചന നടത്തി. അഗതിമന്ദിരത്തിലേക്ക് ഭക്ഷണം വിതരണം ചെയ്തു. കൊടുങ്ങല്ലൂർ വടക്കെ നടയിൽ ടി.എ. ഗിരീഷ് കുമാർ ഫൗണ്ടേഷൻ ചെയർമാൻ ഇ.എസ്. സാബു അദ്ധ്യക്ഷനായി. അഡ്വ. പി.എച്ച്. മഹേഷ്, സുനിൽ പി. മേനോൻ, പി. ദിലീപ്, കെ.പി. സുനിൽകുമാർ, പി.വി. രമണൻ, കെ.എസ്. കമറുദ്ദീൻ തുടങ്ങിയവർ എന്നിവർ പ്രസംഗിച്ചു.

കൊടുങ്ങല്ലൂർ: കോൺഗ്രസ് നേതാവ് ടി.എ. ഗിരീഷ്‌കുമാറിന്റെ അഞ്ചാം ചരമദിനം മേത്തല കുന്നംകുളത്ത് വാർഡ് 28, ബൂത്ത് 108 എന്നിവയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. മേത്തല മണ്ഡലം പ്രസിഡന്റ് സേവ്യർ പങ്കേത്ത് അനുസ്മരണപ്രഭാഷണം നടത്തി. ഉഷാഗീതൻ, ഭൂവനേശ്വരൻ, താഹിർ, വീക്ഷണം കരീം, പി.കെ. ഇസ്മയിൽ (ലാലു), കെ.എ. ഇസ്മയിൽ, അക്ഷയ്, ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു.

കൊടുങ്ങല്ലൂർ: മേത്തല ശൃംഗപുരം രാജീവൻ പരിസരത്ത് നടന്ന ടി.എ ഗിരീഷ് കുമാർർ അനുസ്മരണ യോഗം ഡി.സി.സി മെമ്പർ പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സേവ്യർ പങ്കേത്ത് അദ്ധ്യക്ഷനായി. കെ.എച്ച്. വിശ്വനാഥൻ, കെ.വി. ബാലചന്ദ്രൻ, വീക്ഷണം കരീം, ജോബി കാര്യഴത്ത്, ദാമു മാഷ്, വിഷ്ണു കേസ്‌ക്കർ എന്നിവർ സംസാരിച്ചു.