കുന്നംകുളം: പട്ടാമ്പി റോഡിലെ പലചരക്ക് വ്യാപാര സ്ഥാപനത്തിൽ മോഷണം. മൊബൈൽ ഫോണും 3000 ത്തോളം രൂപയും കവർന്നു. ചാവക്കാട് ഒരുമനയൂർ സ്വദേശി ഹമീദ് കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുള്ള അൻസാർ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ജീവനക്കാർ കുന്നംകുളം പൊലീസിൽ പരാതി നൽകി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ. ഷാജഹാന്റെ നിർദ്ദേശപ്രകാരം പൊലീസ് സംഘവും ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.