anusmaranam

കൊടുങ്ങല്ലൂർ: തന്റെ കർമ്മരംഗം ജാതിമത രാഷ്ട്രീയത്തിന് അതീതമായി സമ്പുഷ്ടമാക്കിയ നേതാവാണ് ടി.എ. ഗിരീഷ്‌കുമാറെന്ന് ടി.എൻ. പ്രതാപൻ. ഗിരീഷ് കുമാർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുൻ നഗരസഭാ പ്രതിപക്ഷ നേതാവായിരുന്ന ടി.എ. ഗിരീഷ് കുമാറിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതാപൻ. ഫൗണ്ടേഷൻ ചെയർമാൻ ഇ.എസ്. സാബു അദ്ധ്യക്ഷനായി.

ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ അനുസ്മരണ പ്രഭാഷണം നടത്തി. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സോയ ജോസഫ് മുഖ്യാതിഥിയായി. അഡ്വ. വി.എം. മൊഹിയുദ്ദീൻ, സുനിൽ പി. മേനോൻ, പി. ദിലീപ്, മായ രാമചന്ദ്രൻ, റസിയ അബു, വി.എ. നദീർ , എ.എ. മുസ്സമിൽ, സേവ്യർ പങ്കേത്ത് എന്നിവർ പ്രസംഗിച്ചു. കെ.പി. സുനിൽകുമാർ, വി.എം. ജോണി, സനിൽ സത്യൻ, സുനിൽ കളരിക്കൽ എന്നിവർ നേതൃത്വം നൽകി.