പഴുവിൽ: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്ന് ആഘോഷിക്കും. രാവിലെ കാഴ്ചശീവേലിക്ക് അഞ്ച് ആനകൾ അണിനിരക്കും. ഉച്ചയ്ക്ക് 12.30 മുതൽ പ്രസാദ ഊട്ട്, വൈകീട്ട് നാലിന് കൂട്ടിയെഴുന്നള്ളത്ത് എന്നിവ നടക്കും. പഴുവിൽ രഘുമാരാരുടെ നേതൃത്വത്തിൽ ചെണ്ടമേളം അകമ്പടിയാകും. രാത്രി എട്ടിന് പള്ളിവേട്ട എഴുന്നെള്ളത്ത് നടക്കും. നാളെ രാവിലെ ആറാട്ട്, കൊടിക്കൽ പറ, പ്രസാദ കഞ്ഞിവിതരണം എന്നിവയാണ് പരിപാടികൾ.