devastanam

പെരിങ്ങോട്ടുകര: ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമിക്ഷേത്രത്തിലെ ശതദിന നൃത്തോത്സവത്തിന്റെ 60-ാം ദിവസം ശീതൾ സുരേന്ദ്രൻ മോഹിനിയാട്ടം അവതരിപ്പിച്ചു. ഗണേശ സ്തുതി രാഗമാലികയിലും ശ്രി ചക്രരാജ സിംഹാസനേശ്വരി എന്ന കീർത്തനവുമാണ് അവതരിപ്പിച്ചത്. ഡി.പി. ദിപുന, അശ്വതി മോഹൻ എന്നിവരുടെ ഭരതനാട്യവും അരങ്ങേറി. ബംഗളൂരു ശ്രീ ഗണേശ നൃത്താലയ ഗുരു ഭാവന ഗണേശും എം.ഡി ഗണേശും പതിനാല് ശിഷ്യഗണങ്ങളുമൊത്ത് ഭരതനാട്യം അവതരിപ്പിച്ചു. തുടർന്ന് ഇടപ്പിള്ളി കളരിക്കൽ തിരുവാതിരകളി സംഘവും അഞ്ചുമന എൻ.എസ്.എസ് ത്രിഭുവന തിരുവാതിര കളിസംഘവും, നടത്തിയ തിരുവാതിരയും ഉണ്ടായിരുന്നു. കലാകാരികൾക്ക്‌ ദേവസ്ഥാനാധിപതി ഡോ. ഉണ്ണി സ്വാമികൾ പൊന്നാടയും പ്രശസ്തിപത്രവും ശിൽപവും പ്രസാദവും നൽകി ആദരിച്ചു.