പഴുവിൽ: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ മഹോത്സവം ഭക്തിസാന്ദ്രം. രാവിലെ നിർമ്മാല്യദർശനം, വിശേഷാൽ അഭിഷേകം, ശ്രീഭൂത ബലി കാഴ്ച ശീവേലി, ഉച്ചയ്ക്ക് അന്നദാനം എന്നിവ നടന്നു. കാഴ്ച ശീവേലിക്ക് അമ്പാടി മഹാദേവൻ ഭഗവാന്റെ തിടമ്പേറ്റി.
പഴുവിൽ രഘുമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം അകമ്പടിയായി. തുടർന്ന് മാധവമാരാർ സ്മരണാർത്ഥം എർപ്പെടുത്തിയ സ്‌കന്ദ പുരസ്‌കാരം തിമില കലാകാരന്മാരായ തൃക്കൂർ സുനിൽകുമാർ, മുടിക്കോട് ഉണ്ണിക്കൃഷ്ണ വാര്യർ, ഷാജി അന്തിക്കാട് എന്നിവർക്ക് കൊച്ചിൻ ദേവസ്വം മെമ്പർ പ്രേമരാജൻ ചൂണ്ടലാത്ത് സമ്മാനിച്ചു. വൈകീട്ട് അഞ്ച് ആനകളോടു കൂടി എഴുന്നള്ളിപ്പുണ്ടായി. രാത്രി പള്ളിവേട്ട നടന്നു.
ക്ഷേത്രം തന്ത്രി ചെറുകുന്നത്ത് മന വിഷ്ണുനാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു. ദേവസ്വം ഓഫീസർ പി.യു.നന്ദകുമാർ, ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് പി.എ.ദേവീദാസ്, സെക്രട്ടറി എം.എൻ.സുബ്രഹ്മണ്യൻ, ട്രഷറർ ഇ.സി.അനിൽ, മനോജ് കരാട്ടുപറമ്പിൽ, സുരേഷ് കെ.എസ് എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ ആറാട്ട്, ആറാട്ട് കഞ്ഞിവിതരണം എന്നിവ നടക്കും.
പഴുവിൽ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രമഹോത്സവത്തിന്റെ ഭാഗമായി രാവിലെ നടന്ന കാഴ്ച ശീവേലി.