ഇരിങ്ങാലക്കുട: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗതാഗത വകുപ്പ് മന്ത്രിയുടെ അനാവശ്യ പരിഷ്‌കാരങ്ങൾക്കെതിരെയും സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്ന ഡ്രൈവിംഗ് ലൈസൻസ് പരിഷ്‌കാരങ്ങൾക്കെതിരെയും വാഹന ഉടമകൾക്ക് രജിസ്‌ട്രേഷൻ കഴിഞ്ഞിട്ടും ആർ.സി ബുക്ക് നൽകാത്തതിനെതിരെയും സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ ഡി.സി.സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.കെ.ഭാസി അദ്ധ്യക്ഷത വഹിച്ചു. ബൈജു കുറ്റിക്കാടൻ, കെ.കെ.അബ്ദുള്ളക്കുട്ടി, സിന്ധു അജയൻ, പ്രദീപ് താഴത്തു വീട്ടിൽ, സന്തോഷ് മുതുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി