akshara
ആനാപ്പുഴ പണ്ഡിറ്റ് കറുപ്പൻ വായനശാലയിലെ അക്ഷര ശ്രീ സമർപ്പണ സമ്മേളനം ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ : നാൽപ്പതിനായിരത്തോളം പുസ്തകങ്ങളും ആയിരത്തോളം അംഗങ്ങളുമായി 115 വർഷം പിന്നിട്ട പണ്ഡിറ്റ് കറുപ്പൻ വായനശാല ഈ നാടിന്റെ സർവകലാശാലയാണെന്ന് ടി.എൻ.പ്രതാപൻ എം.പി.

വായനശാലയുടെ കമ്പ്യൂട്ടർവത്കരണത്തിനായി 41 വ്യക്തികൾ 15,000 രൂപ വീതം സംഭാവന ചെയ്ത് പുസ്തകങ്ങൾ സൂക്ഷിക്കാനുള്ള അലമാരകൾ പ്രത്യേകം സജ്ജമാക്കി ലൈബ്രറി ഡിജിറ്റലൈസ് ചെയ്ത് പൊതുജനങ്ങൾക്ക് സമർപ്പിക്കുന്ന അക്ഷരശ്രീ സമർപ്പണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ.കെ.എച്ച്.ഹുസൈൻ, ബക്കർ മേത്തല, സെബാസ്റ്റ്യൻ, അക്ഷത് കെ.ബാബു തുടങ്ങിയവർ സംസാരിച്ചു. തങ്കരാജ് ആനാപ്പുഴ അദ്ധ്യക്ഷനായി. വായനശാലാ സെക്രട്ടറി യു.ടി.പ്രേംനാഥ് സ്വാഗതവും എൻ.എച്ച്.സാംസൺ നന്ദിയും പറഞ്ഞു.

പി.ഭാസ്‌കരനെയും പോലുള്ള കവികളെയും എം.എൻ.വിജയനെപ്പോലുള്ള ചിന്തകനെയും ഡെപ്യൂട്ടി സ്പീക്കറായിരുന്ന പി.കെ.ഗോപാലകൃഷ്ണനെ പോലുള്ള ചരിത്രകാരനെയും രൂപപ്പെടുത്തിയ പണ്ഡിറ്റ് കറുപ്പൻ വായനശാല ഈ നാടിന്റെ സാംസ്‌കാരികമായ അടിത്തറയെ വിപുലീകരിച്ച മഹത്തായ പ്രസ്ഥാനം

ആലങ്കോട് ലീലാകൃഷ്ണൻ

കവി