1

തൃശൂർ: ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 99.68 ശതമാനം വിജയം. കഴിഞ്ഞ തവണത്തേക്കാൾ വിജയ ശതമാനത്തിൽ നേരിയ കുറവുണ്ട്. കഴിഞ്ഞ തവണ 34,199 പേർ പരീക്ഷയെഴുതി 99.82 ശതമാനത്തോടെ 34,137 പേർ ഉപരിപഠനത്തിന് അർഹത നേടിയിരുന്നു. ഇക്കുറി 35,448 വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 35,561 പേർ പരീക്ഷയെഴുതി. 17,945 ആൺകുട്ടികളും 17,503 പെൺകുട്ടികളും ഉപരിപഠനത്തിന് അർഹരായി. കഴിഞ്ഞതവണ ആറാം സ്ഥാനത്തായിരുന്നെങ്കിൽ ഇക്കുറി പത്താം സ്ഥാനത്താണ് തൃശൂർ.

217 സ്‌കൂളുകൾക്ക് നൂറുമേനി
ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിഭാഗങ്ങളിലെ 217 സ്‌കൂളുകൾ നൂറുശതമാനം വിജയം നേടി.

എ പ്ലസിൽ മികവ്
കഴിഞ്ഞ തവണത്തേക്കാൾ എ പ്ലസിൽ വർദ്ധനവുണ്ട് ഇത്തവണ. കഴിഞ്ഞ തവണ 5943 പേർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയപ്പോൾ 2013 ആൺകുട്ടികൾക്കും 4086 പെൺകുട്ടികൾക്കും ഉൾപ്പെടെ 6099 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

ഇരിങ്ങാലക്കുട

ചാവക്കാട്

തൃശൂർ

എ.എച്ച്.എസ്.എൽ.സി 98.33 %

കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷ എഴുതിയ 60 വിദ്യാർഥികളിൽ 59 പേർ ഉന്നതവിദ്യാഭ്യാസത്തിന് അർഹത നേടി. 98.33 ശതമാനം വിജയം. ഒരു വിദ്യാർത്ഥിക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു.