ചേർപ്പ് : പള്ളിപ്പുറം പയങ്കൽ ഭഗവതി ക്ഷേത്രത്തിൽ മേടഭരണി ആഘോഷിച്ചു. പള്ളിയുണർത്തൽ, നിർമ്മാല്യ ദർശനം, ഉഷപൂജ, ഏഴ് ഗജവീരന്മാരുടെ അകമ്പടിയോടെ പകൽ പൂരം എഴുന്നള്ളിപ്പ്, തലേപ്പിള്ളി കുട്ടന്റെ നേതൃത്വത്തിൽ പഞ്ചവാദ്യം, പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം, നിറമാല ചുറ്റുവിളക്ക്, വർണ്ണ മഴ, ഗ്രാമപ്രദക്ഷിണം, തായമ്പക, നാടൻപാട്ട് എന്നിവയുണ്ടായിരുന്നു. ഇന്ന് രാവിലെ 7 മുതൽ വിവിധ ദേശങ്ങളുടെ കാർത്തിക വേല, കലശപൂജ, വർണമഴ, രാത്രി ഏഴിന് ഗാനമേള എന്നിവയുണ്ടാകും.
പള്ളിപ്പുറം പയങ്കൽ ഭഗവതി ക്ഷേത്രത്തിൽ മേടഭരണിയോട് അനുബന്ധിച്ച് നടന്ന എഴുന്നള്ളിപ്പ്.