1

തൃശൂർ: കേന്ദ്ര കേരള സർക്കാരുകൾ അസംഘടിത തൊഴിലാളികൾക്ക് നൽകിവരുന്ന മുഴുവൻ ആനുകൂല്യങ്ങളും വിവാഹ ഏജന്റുമാർക്കും വിവാഹ ഏജൻസികൾക്കും ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളം ആവശ്യപ്പെട്ടു. ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് വധൂവരന്മാരെ കണ്ടെത്താൻ രജിസ്‌ട്രേഷൻ ക്യാമ്പും നടന്നു. ഡെപ്യൂട്ടി മേയർ എം.എൽ. റോസി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.ഡി. ജോസഫ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. രമേഷ് , സംസ്ഥാന പ്രസിഡന്റ് എൽ. വേലായുധൻ, കെ.എം. രവീന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രദീപ്.കെ.എസ്, ഷൈലജ സുരേഷ്, ജയിംസ് ചാക്കോ, കെ.എ. ജോസി, കെ.എം. ശിവദാസൻ, എൻ.വി. വിജയ, ഭാസ്‌കരൻ. കെ, എം. കൃഷ്ണൻ, പി.ബി. ഭാസി എന്നിവ‌ർ സംസാരിച്ചു. ഭാരവാഹികൾ: പ്രസിഡന്റ്: കെ. രമേഷ്, വൈസ് പ്രസിഡന്റ് എം.എസ്. സിദ്ധാർത്ഥൻ, സെക്രട്ടറി: എൻ.വി. വിജയ, ജോയിന്റ് സെക്രട്ടറി ബീന വി.എസ്, ട്രഷറർ: പി.ബി. ഭാസി.