foto
മണ്ണുത്തി സെന്ററിലെ ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന ചക്ക ഫെസ്റ്റ്

ഒല്ലൂർ: ചക്കയുടെ ജയ്വ വൈവിദ്ധ്യ പ്രദർശനവുമായി കാർഷിക സർവകലാശാല. കണ്ണാറ വാഴ ഗവേഷണ കേന്ദ്രവും മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രവും സർവകലാശാലയുടെ വിവിധ കേന്ദ്രങ്ങളും ചേർന്ന് മണ്ണുത്തി സെന്ററിലെ ഗവേഷണ കേന്ദ്രത്തിലാണ് ഫെസ്റ്റ് നടത്തുന്നത്. നാടൻ വരിക്ക ചക്ക മുതൽ വിദേശ ചക്കകൾ ഉൾപ്പടെ 180 തരം ചക്കകളുണ്ട്. ചക്ക വറുത്തതും ചക്ക പായസവും വാങ്ങാൻ നിരവധി പേരാണ് എത്തുന്നത്. പ്രദർശനത്തിന്റെ ഉദ്ഘാടനം ഡോ: ജേക്കബ് ജോൺ നിർവഹിച്ചു. ഡോ: മധു സുബഹ്മണ്യൻ അദ്ധ്യക്ഷത വഹിച്ചു. ചക്കയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെ കുറിച്ചും ജൈവ വൈവിദ്യ സംരക്ഷണത്തെ കുറിച്ചും സെമിനാറുകളും നടത്തി. പ്രദർശനം വ്യാഴാഴ്ച സമാപിക്കും.