കൊടുങ്ങല്ലൂർ : എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയത്തിളക്കവുമായി മേഖലയിലെ വിദ്യാലയങ്ങൾ. മതിലകം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 541 പേരും വിജയിച്ചു. 99 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. പനങ്ങാട് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 200 പേരും വിജയിച്ചു.
34 പേർ ഫുൾ എ പ്ലസ് നേടി. കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 198 വിദ്യാർത്ഥിനികളും വിജയിച്ചു. 81 ഫുൾ എ പ്ലസ് നേടി. പുല്ലൂറ്റ് വി.കെ.രാജൻ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ നൂറ് ശതമാനം വിജയം നേടി. 23 ഫുൾ എ പ്ലസും കരസ്ഥമാക്കി. എറിയാട് കേരളവർമ്മ ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 258 വിദ്യാർത്ഥികളും വിജയിച്ചു.
33 പേർ ഫുൾ എ പ്ലസ് കരസ്ഥമാക്കി. എടവിലങ്ങ് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 59 വിദ്യാർത്ഥികളും വിജയിച്ചു. 4 പേർ ഫുൾ എ പ്ലസ് കരസ്ഥമാക്കി. കോട്ടപ്പുറം സെന്റ് ആൻസ് ഹൈസ്‌കൂളിൽ പരീക്ഷയെഴുതിയ 265 വിദ്യാർത്ഥികളും വിജയികളായി. 33 പേർ ഫുൾ എ പ്ലസ് കരസ്ഥമാക്കി. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് സ്‌കൂളിൽ പരീക്ഷയെഴുതിയ 251 പേരും വിജയികളായി.
34 പേർ ഫുൾ എ പ്ലസ് നേടി. ശൃംഗപുരം പി.ഭാസ്‌കരൻ സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 302 പേരിൽ 301 പേർ വിജയിച്ചു. 52 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു. അഴീക്കോട് സീതി സാഹിബ് സ്മാരക ഹൈസ്‌കൂളിൽ പരീക്ഷയെഴുതിയ 279 വിദ്യാർത്ഥികളിൽ 275 പേർ വിജയിച്ചു. 32 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.