ചേർപ്പ് : എസ്.എസ്.എൽ.സി പരീക്ഷയിൽ ചേർപ്പ് മേഖലയിലെ സ്‌കൂളുകൾക്ക് നൂറ് ശതമാനം വിജയം. ചേർപ്പ് സി.എൻ.എൻ ബോയ്‌സ്, സി.എൻ.എൻ ഗേൾസ് ഹൈസ്‌കൂളുകൾ, ചേർപ്പ് ഗവൺമെന്റ് ഹൈസ്‌കൂൾ, ലൂർദ്ദ് മാതാ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. സി.എൻ.എൻ ഗേൾസ് സ്‌കൂളിൽ 88 വിദ്യാർത്ഥികളും, ബോയ്‌സ് സ്‌കൂളിൽ 55 വിദ്യാർത്ഥികളും , ലൂർദ്ദ് മാതാ ഹൈസ്‌കൂളിൽ 31 വിദ്യാർത്ഥികളും , ചേർപ്പ് ഗവൺമെന്റ് ഹൈസ്‌കൂളിൽ 11 വിദ്യാർത്ഥികളും ഫുൾ എ പ്ലസ് വിജയം നേടി. നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളിൽ വിദ്യാർത്ഥികളും, അദ്ധ്യാപകരും, പി.ടി.എ അംഗങ്ങളും വിജയാഹ്ലാദം പങ്കുവെച്ചു.