തൃപ്രയാർ: തീരദേശത്തെ സ്‌കൂളുകൾ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി. നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂൾ, നാട്ടിക ഫിഷറീസ് സ്‌കൂൾ, വലപ്പാട് ഗവ. ഹൈസ്‌കൂൾ, പെരിങ്ങോട്ടുകര സെറാഫിക്ക് കോൺവെന്റ്, കീഴ്പ്പിള്ളിക്കര നളന്ദ ഹൈസ്‌കൂൾ എന്നിവയാണ് നൂറ് ശതമാനം വിജയം നേടിയത്. നാട്ടിക എസ്.എൻ ട്രസ്റ്റിൽ പരീക്ഷയെഴുതിയ 187 പേരും വിജയിച്ചു. 26 പേർക്ക് ഫുൾ എ പ്‌ളസുണ്ട്. പെരിങ്ങോട്ടുകര സെറാഫിക്ക് കോൺവെന്റ് സ്‌കൂളിൽ 117 പേർ വിജയിച്ചു. 42 പേർക്ക് ഫുൾ എ പ്‌ളസുണ്ട്. നാട്ടിക ഫിഷറീസ് സ്‌കൂളിൽ 10 പേർ ഫുൾ എ പ്‌ളസ് നേടി.
വി.പി.എം എസ്.എൻ.ഡി.പി സ്കൂളിന് നൂറുമേനി
എസ്.എസ്.എൽ.സി പരീക്ഷയിൽ കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂൾ 100 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 196 പേരും വിജയിച്ചു. 40 പേർക്ക് ഫുൾ എ പ്ളസുണ്ട്.