തൃശൂർ: പി.ടി.കുഞ്ഞുമുഹമ്മദ് നിർമ്മിച്ച് കെ.ആർ.മോഹനൻ സംവിധാനം ചെയ്ത, ഏറെ പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നേടിയ 'അശ്വത്ഥാമാവ് ' മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം വീണ്ടും പ്രദർശിപ്പിക്കുന്നു. 1978 വർഷത്തിൽ റിലീസ് ചെയ്ത ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിന്റെ പ്രിന്റ് ലഭ്യമല്ലായിരുന്നു. മാടമ്പ് കുഞ്ഞുക്കുട്ടന്റെ മൂന്നാം ചരമ ദിനത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ പരിപാടികളുടെ ഭാഗമായി 10 ന് തൃശൂർ കിരാലൂരിലുള്ള അദ്ദേഹത്തിന്റെ വസതിയായ മാടമ്പ് മനയിൽ നടത്തുന്ന ചലച്ചിത്ര മേളയിലാണ് ഇത് പ്രദർശിപ്പിക്കുക. പൂനെയിലെ ഫിലിം ആർക്കൈവ്‌സിൽ നിന്നാണ് റീസ്റ്റോർ ചെയ്ത പുതിയ പ്രിന്റ് ലഭ്യമായത്. സി.എസ്.വെങ്കിടേശ്വരൻ ക്യൂറേറ്റ് ചെയ്യുന്ന ചലച്ചിത്ര മേളയിൽ മറ്റ് ഭാഷകളിൽ നിന്നുള്ള സിനിമകളും പ്രദർശിപ്പിക്കും. പ്രവേശനം സൗജന്യം. ഫോൺ: 9446487940.