തൃശൂർ: അഞ്ഞൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കർണാടകയിലെ ബി.ജെ.പി മുന്നണിയിലെ ജനതാദൾ എം.പി പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് തൃശൂർ ജില്ലാ കമ്മിറ്റിയുടെ നിവേദനം ജില്ലാ മഹിളാ കോൺഗ്രസ് പ്രസിഡന്റ് ടി.നിർമല തൃശൂർ ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജയ്ക്ക് നൽകി. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ലീല രാമകൃഷ്ണൻ, ജില്ലാ സംഘടനാ ജനറൽ സെക്രട്ടറി സ്മിത മുരളി, ജില്ലാ ജനറൽ സെക്രട്ടറി സി.കെ.ഷീല , സോഷ്യൽ മീഡിയ കോർഡിനേറ്റർ ജ്യോതി ആനന്ദ്, ജില്ലാ സെക്രട്ടറിമാരായ റസിയ അന്തിക്കാട്, ജോയ്‌സി ജോസ് എന്നിവർ പങ്കെടുത്തു.