john

തൃശൂർ: വർഷങ്ങൾ പഴക്കമുള്ള തൃശൂർ കോർപ്പറേഷന്റെ മൊത്തം കേസുകളുടെ മൂല്യനിർണയം നടത്തുന്നതിന് പകരം ബിനി കേസ് മാത്രം കൗൺസിലിൽ വച്ച് കോർപ്പറേഷൻ തടിതപ്പുകയാണെന്ന് പ്രതിപക്ഷ കൗൺസിലർ ജോൺ ഡാനിയൽ പറഞ്ഞു. അനുകൂലവിധി ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിച്ച ശേഷമേ അഭിഭാഷകർക്ക് ഫീസ് അനുവദിക്കാവൂവെന്ന് കഴിഞ്ഞ കൗൺസിൽ തീരുമാനിച്ചിരുന്നു. എന്നാൽ വർഷങ്ങളായുള്ള കേസുകൾ പരിഗണിക്കാതെ വിവാദമായതും കോർപ്പറേഷന് അനുകൂല വിധിയുണ്ടായതുമായ ബിനി കേസാണ് അജൻഡയിൽ ഉൾപ്പെടുത്തിയത്. ലക്ഷങ്ങളാണ് അഭിഭാഷകർക്ക് ഫീസ് നൽകുന്നത്. പഴക്കം ചെന്ന നൂറോളം കേസുകൾ വേറെയുണ്ട്. അന്തിമവിധി വന്നിട്ടില്ലെങ്കിലും ബിനി വിഷയത്തിലെ കോടതി നടപടികൾ തീർന്നെന്ന് കാണിക്കാനാണ് ശ്രമമെന്നും ജോൺ ആരോപിച്ചു.