മാള: മാള അരവിന്ദന്റെ ഒമ്പതാം ചരമ വാർഷിക അനുസ്മരണ യോഗത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന ട്രഷറർ ഇ.പി. രാജീവ് നിർവഹിച്ചു. മാള അരവിന്ദന് ഉചിതമായ സ്മാരകം നിർമ്മിക്കുമെന്ന സർക്കാർ വാഗ്ദാനം ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഡേവീസ് പാറേക്കാട്ട് അദ്ധ്യക്ഷനായി. മാള അരവിന്ദൻ ഫൗണ്ടേഷൻ ഭാരവാഹികളായ ഷാന്റി ജോസഫ് തട്ടകത്ത്, പി.യു. വിൽസൺ, പോളി പള്ളിപ്പാട്ട്, കിഷോർ അരവിന്ദ്, ക്‌ളിഫി കളപറമ്പത്ത് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികൾ: ഡോ.രാജു ഡേവീസ് പെരേപ്പാടൻ (ചെയർമാൻ), ഷാന്റി ജോസഫ് തട്ടകത്ത് (ജനറൽ കൺവീനർ), കിഷോർ അരവിന്ദ് (ട്രഷറർ).