sraa
സ്രായി കടവ് പാലത്തിൽ രൂപപ്പെട്ട വിള്ളൽ

കുന്നംകുളം:തൃശൂർ-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കാട്ടകാമ്പാൽ പഞ്ചായത്തിലെ സ്രായിക്കടവ് പാലത്തിൽ വീണ്ടും വിള്ളൽ. സ്രായിക്കടവിലെ ചെറിയ പാലത്തിലെ തൂണുകൾക്കിടയിലെ വിള്ളൽ കൂടിയതാണ് ആശങ്കയുണ്ടാക്കുന്നത്. വിള്ളൽ രൂക്ഷമായതോടെ റോഡിലും വലിയ കുഴി രൂപപ്പെട്ടു. ആറു മാസം മുമ്പ് പൊന്നാനി പി.ഡബ്ല്യു.ഡി അധികൃതർ പാലത്തിൽ അറ്റകുറ്റ പണി നടത്തിയിരുന്നു. റോഡിലെ കുഴിയിൽ മണ്ണിട്ടു നിറച്ചിരുന്നു. എന്നാൽ ഇപ്പോൾ റോഡിൽ തൂണുകളുടെ വിള്ളലിന് സമാനമായി കുഴിയും രൂപപ്പെട്ടിട്ടുണ്ട്. 2005 ലാണ് തൃശൂർ- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന സ്രായിക്കടവ് പാലം ഉദ്ഘാടനം ചെയ്തത്. പാലത്തിന്റെ അറ്റകുറ്റ പണി നടത്തി ഗതാഗത സൗകര്യം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.