നാട്ടിക ചെമ്പിപ്പറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ നടന്ന അഷ്ടബന്ധ നവീകരണ കലശ ചടങ്ങിൽ നിന്ന്.
തൃപ്രയാർ: നാട്ടിക ചെമ്പിപറമ്പിൽ ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ കലശവും ശതകലശാഭിഷേകവും നടന്നു. രാവിലെ ഗണപതി ഹവനം, കലശം വിടർത്തി പൂജ, പഞ്ചവാദ്യം, ഗോളക സമർപ്പണം, ജീവകലശം, താലവാദ്യ, നാമജപത്തോടെയുള്ള എഴുന്നെള്ളിപ്പ്, പഞ്ചാരിമേളം, ശതകലശാഭിഷേകം, മഹാനിവേദ്യ സമർപ്പണം, ഉച്ചയ്ക്ക് അമൃത ഭോജനം, വൈകിട്ട് ദീപാരാധന, ചുറ്റുവിളക്ക്, നിറമാല, രാത്രി അത്താഴപൂജ എന്നിവയുണ്ടായി. ക്ഷേത്രം തന്ത്രി ടി.കെ. സുതൻ, ക്ഷേത്രം ശാന്തി ശ്രീപദം ലാൽ എന്നിവർ മുഖ്യകാർമ്മികരായി. ക്ഷേത്രം ഭാരവാഹികളായ സി.പി. രാമകൃഷ്ണൻ, സി.കെ. ഗോപകുമാർ, സി.വി. വിശ്വേഷ്, സി.കെ അശോകൻ, സി.ജി. സന്തോഷ്, സി.കെ. പാറൻകുട്ടി, സി.ആർ. അശോകൻ എന്നിവർ നേതൃത്വം നൽകി.