ചേനം ആലുക്കൽ ഭഗവതി ക്ഷേത്രപരിസരത്ത് നിന്ന് കണ്ടെത്തിയ തോക്ക്.
ചേർപ്പ് : ചേനം ആലുക്കൽ ഭഗവതി ക്ഷേത്ര പരിസരത്ത് നിന്ന് തോക്ക് കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെയാണ് ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ തോക്ക് കണ്ടെത്തിയത്. ചേർപ്പ് പൊലീസ് തോക്ക് പരിശോധിച്ചപ്പോൾ ഓൺലൈൻ വഴി വാങ്ങുന്ന കളി തോക്കാണ് അതെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം ചേനം ആലുക്കൽ ഭഗവതി ക്ഷേത്രത്തിൽ മേടഭരണി കാർത്തിക വേല ആഘോഷങ്ങൾ നടന്നിരുന്നു.