1

തൃശൂർ: മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ ഒഫ് തൃശൂരിന്റെ നേതൃത്വത്തിൽ ദ്വിദിന മിമിക്രി ശില്പശാല സംഘടിപ്പിക്കും. തിങ്കളാഴ്ച രാവിലെ 9.30ന് തൃശൂർ സാഹിത്യ അക്കാഡമി ഹാളിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ചലച്ചിത്ര താരം ടിനി ടോം മുഖ്യാതിഥിയാകും. മിമിക്രി പരിശീലനം, പ്രദർശനം, കലാപ്രകടനങ്ങൾ തുടങ്ങിയവ ഉണ്ടാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.ടി. കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച നടക്കുന്ന സമാപനം ചലച്ചിത്ര താരം ഷാജു ശ്രീധർ ഉദ്ഘാടനം ചെയ്യും. മിമിക്രി താരം മനോജ് ഗിന്നസ് മുഖ്യാതിഥിയാകും. വാർത്താസമ്മേളനത്തിൽ വിനോദ് ബി. വിജയ്, വിൻസെന്റ് ചിത്രം, കലാഭവൻ ജയൻ, സലിം കലാഭവൻ എന്നിവരും പങ്കെടുത്തു.