പാവറട്ടി: മുല്ലശ്ശേരി പഞ്ചായത്തിൽ സർക്കാരിന്റെ 12 ഇനം പരിപാടിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണം ചെയ്ത 'വഴിയിടം ' വഴിയോര വിശ്രമ കേന്ദ്രത്തിലെ പൊതു ശൗചാലയം അടച്ചു. സമീപത്തെ കിണറ്റിൽ ശൗചാലയം പ്രവർത്തിക്കാൻ ആവശ്യമായ വെള്ളം ഇല്ലാത്തതുകൊണ്ടാണ് നടപടി. 2020-21 കാലഘട്ടത്തിലാണ് ശൗചാലയം പ്രവർത്തനമാരംഭിച്ചത്. ദീർഘദൂര യാത്രചെയ്യുന്ന സ്ത്രീകൾ, കുട്ടികൾ അടക്കമുള്ള ആളുകൾക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പഞ്ചായത്ത് കോമ്പൗണ്ടിൽ തന്നെ ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. വെള്ളത്തിന്റെ ദൗർലഭ്യം പരിഹിച്ച് എത്രയും വേഗം പൊതുശൗചാലയം തുറന്നു പ്രവർത്തിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.