തൃശൂർ: ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിലെ ശങ്കര ജയന്തി ആഘോഷങ്ങൾ കൊച്ചിൻ ദേവസ്വം മെമ്പർ എം.ബി. മുരളീധരൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് മെമ്പർ പ്രേംരാജ് ചൂണ്ടലാത്ത് അദ്ധ്യക്ഷനായി. ദേവസ്വം മാനേജർ സരിത സ്വാഗതവും ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ബിജു കുമാർ നന്ദിയും രേഖപ്പെടുത്തി. കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, സെക്രട്ടറി ഹരിഹരൻ മറ്റു സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നിജി മനോജ് അവതരിപ്പിച്ച കല്യാണ സൗഗന്ധികം ഓട്ടൻതുള്ളലും അരങ്ങേറി.