കയ്പമംഗലം : പെരിഞ്ഞനം സ്വാമിത്തറ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ മേടപ്പൂയ മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ശനിയാഴ്ച വൈകിട്ട് കലവറ നിറയ്ക്കൽ, 12ന് അതിരാവിലെ മഹാഗണപതി ഹവനം, വിവിധ അഭിഷേകങ്ങൾ, രാത്രി 8ന് പാനകപൂജ, തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, സ്വാമിത്തറ മാതൃസമിതി അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ഷഷ്ഠി ദിവസമായ 13ന് അതിരാവിലെ മഹാഗണപതി ഹവനം, ധാര, അഭിഷേകങ്ങൾ, വൈകിട്ട് നാലിന് സമൂഹാർച്ചന, ദീപാരാധന, പാനകപൂജ തുടങ്ങിയവ നടക്കും. 14ന് രാവിലെ എട്ടിന് പെരിഞ്ഞനം മാളിയേക്കൽ ഗണപതി ക്ഷേത്രത്തിൽ നിന്നും വിവിധ താള മേളങ്ങളോടെ പാൽക്കുടം എഴുന്നെള്ളിപ്പ് ആരംഭിക്കും. എഴുന്നെള്ളിപ്പ് ക്ഷേത്രത്തിൽ എത്തിയ ശേഷം മഹാനിവേദ്യ സമർപ്പണം, തുടർന്ന് പ്രസാദ ഊട്ട്, വൈകിട്ട് നാലിന് എഴുന്നെള്ളിപ്പ്, ചിന്തുപാട്ട്, പാനകപൂജ, നടയ്ക്കൽ പറ, തായമ്പക, രാത്രി പത്തിന് ഭസ്മക്കാവടി വരവ് തുടങ്ങിയവ നടക്കും. ക്ഷേത്രം തന്ത്രി ചെമ്മാലിൽ നാരായണൻകുട്ടി, മേൽശാന്തി സുരേഷ് വെളിയത്ത് എന്നിവർ മുഖ്യകാർമികത്വം വഹിക്കും.