തൃശൂർ: സനാതന ധർമ്മത്തെ കാലാനുസൃതമായി പരിഷ്‌കരിച്ച് ആധുനിക സമൂഹത്തിലേക്ക് സന്നിവേശിപ്പിച്ച മഹാപുരുഷനാണ് ശ്രീ ശങ്കരാചാര്യരെന്ന് കാലടി ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ഗീതാകുമാരി പറഞ്ഞു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംഘടിപ്പിച്ച ശ്രീ ശങ്കരോത്സവം വിവേകോദയം ഹൈസ്‌കൂൾ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഡോ. ഡി. രാമനാഥൻ അദ്ധ്യക്ഷനായി. യുവജനസദസിൽ സ്വാമി മുക്താനന്ദയതി, ശ്രീജിത്ത് പണിക്കർ എന്നിവർ സംവാദസഭ നയിച്ചു. ഡോ. ലക്ഷ്മീ ശങ്കർ, വി.ആർ. രവീന്ദ്രനാഥ്, ജി. പിയൂഷ് സംസാരിച്ചു.