1

തൃശൂർ: ജില്ലയിൽ കടൽ രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി ദിവസവേതന അടിസ്ഥാനത്തിൽ എട്ട് ലൈഫ് ഗാർഡുമാരെ താത്കാലികമായി നിയമിക്കും. രജിസ്റ്റേഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വാട്ടർ സ്‌പോർട്‌സിൽ പരിശീലനം പൂർത്തിയാക്കിയവരും ആയിരിക്കണം. പ്രായപരിധി: 20- 45. പ്രതികൂല കാലാവസ്ഥയിലും നീന്താനാകണം. സീ റെസ്‌ക്യൂ സ്‌ക്വാഡോ ലൈഫ് ഗാർഡോ ആയി പരിചയമുള്ളവർ, ജില്ലയിലെ താമസക്കാർ, പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്ക് മുൻഗണന. അപേക്ഷയും രേഖകളും സഹിതം അസിസ്റ്റന്റ് ഡയറക്ടർ, ഫിഷറീസ് സ്റ്റേഷൻ, അഴീക്കോട്, തൃശൂർ - 680666 വിലാസത്തിൽ അപേക്ഷിക്കണം. അവസാന തീയതി 13. അഭിമുഖവും നീന്തൽ പരിശോധനയുമുണ്ടാകും. ഫോൺ: 0480 2996090.