എടമുട്ടം: കഴിമ്പ്രം വാഴപ്പുള്ളി രാജരാജരാജേശ്വരി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷവും പൊങ്കാല സമർപ്പണവും ശതകലശാഭിഷേകവും നടന്നു. ക്ഷേത്രം തന്ത്രി മുല്ലങ്ങത്ത് നന്ദകുമാർ ശാന്തി മുഖ്യകാർമ്മികത്വം വഹിച്ചു. രാവിലെ ഗണപതിഹോമം, പന്തീരടി പൂജ, ശ്രീഭൂതബലി, അന്നദാനം, ശീവേലി എന്നിവയുണ്ടായി. വൈകിട്ട് ദീപാരാധനയ്ക്കുശേഷം ചുറ്റുവിളക്ക്, നിറമാല, അത്താഴപൂജ എന്നിവ നടന്നു. ക്ഷേത്രം ഭാരവാഹികളായ വി.യു. ഉണ്ണിക്കൃഷ്ണൻ, വി.കെ. ഹരിദാസൻ, വി.ബി. ബൈജു, വി.ജെ. ഷാലി, വി.സി. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.