ആറാട്ടുപുഴ : സോപാന സംഗീതരത്‌നം അമ്പലപ്പുഴ വിജയകുമാറിന്റെ മാർഗോപദേശത്തിൽ അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ആചാര്യവന്ദനത്തോടെ ആരംഭിച്ച സോപാന സംഗീത പരിക്രമത്തിന്റെ ഭാഗമായി ആറാട്ടുപുഴ ക്ഷേത്രത്തിൽ സമൂഹ സോപാന സംഗീതാർച്ചന നടന്നു. 15 വർഷമായി ബഹറൈനിൽ പ്രവർത്തിക്കുന്ന ബഹറൈൻ സോപാനം വാദ്യകലാസംഘത്തിൽ സോപാന സംഗീതവും ഇടയ്ക്കയും അഭ്യസിച്ച് അരങ്ങേറ്റം കുറിച്ച സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടുന്ന 15 പേരാണ് സംഗീതാർച്ചനയിൽ പങ്കെടുത്തത്. സോപാന സംഗീത പരിക്രമത്തിന് ബഹറൈൻ സോപാനം വാദ്യകലാ സംഘത്തിന്റെ ഗുരു സന്തോഷ് കൈലാസ് നേതൃത്വം നൽകി. ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സി. സുധാകരൻ, സെക്രട്ടറി കെ. രഘുനന്ദനൻ, കെ.കെ. വേണുഗോപാൽ, കെ. വിശ്വനാഥൻ, രവി ചക്കോത്ത്, കെ. സജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സംഗീതാർച്ചന നടന്നത്.