asna-sherin
അസ്‌നാ ഷെറിൻ

അന്നമനട : പരിമിതികളെ പരിശ്രമം കൊണ്ട് തോൽപ്പിച്ച് പ്ലസ് ടു പരീക്ഷയിൽ 1200ൽ 1199 മാർക്ക് വാങ്ങി മിന്നും ജയം നേടി പാലിശ്ശേരി എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ അസ്‌നാ ഷെറിൻ. പേശി സംബന്ധമായ അസുഖം മൂലം ബാല്യത്തിലെ വീൽചെയറിലായെങ്കിലും എസ്.എസ്.എൽ.സി പരീക്ഷയിലും ഫുൾ എ പ്ലസ് നേടിയിരുന്നു ഈ കൊച്ചു മിടുക്കി. ചിത്രകലയിലും തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്. 2022-23ലെ സാമൂഹികനീതി വകുപ്പിന്റെ മികച്ച സർഗാത്മകശേഷിയുള്ള കുട്ടികൾക്ക് നൽകുന്ന പുരസ്‌കാരവും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മലയാളം കഥാരചനയിലും എ ഗ്രേഡും നേടിയിട്ടുണ്ട്. ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും ഐ.എ.എസ് നേടുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോവുകയാണ്. മേലഡൂർ കുറ്റിമാക്കൽ സിയാദിന്റെയും അനിസയുടെയും മൂത്ത മകളാണ് അസ്‌നാ ഷെറിൻ.