പുത്തൻചിറ : വടക്കുംമുറി എസ്.എൻ.ഡി.പി ശാഖാ വാർഷിക പൊതുയോഗം മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് രാജു പനങ്ങാട്ട് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി കെ.കെ. ചന്ദ്രൻ അനുഗ്രഹ പ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ. യുധി മാസ്റ്റർ നൂറാം വാർഷികമാഘോഷിക്കുന്ന ഹോമമന്ത്രത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രഭാഷണം നടത്തി. ഡോ. ദീപക് സുരേഷ് , ഡോ. അനഘ ദേവരാജൻ എന്നിവരെ ആദരിച്ചു. യൂണിയൻ മേഖലാ കൺവീനർ പി.ഐ. രവി, സജിത അനിൽകുമാർ, രമ പ്രദീപ്, റീന വിശ്വംഭരൻ, മധു കുമ്പളത്ത് എന്നിവർ പ്രസംഗിച്ചു. മഹാ ഗുരുപൂജ, അന്നദാനം, കലാപരിപാടികൾ എന്നിവയും വാർഷിക പൊതുയോഗത്തിന്റെ ഭാഗമായി നടന്നു.