തൃശൂർ: കേരള ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ (കെ.എൽ.ഐ.യു) സ്ഥാപക ജനറൽ സെക്രട്ടറി പി.യു. പ്രേമദാസന് സംഘടനയുടെ സംസ്ഥാന കമ്മിറ്റി യാത്രഅയപ്പ് നൽകി. മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു. ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടേഴ്‌സ് യൂണിയൻ (കെ.എൽ.ഐ.യു) സംസ്ഥാന പ്രസിഡന്റ് എൻ. കൃഷ്ണകുമാർ അദ്ധ്യക്ഷനായി. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.വി. ഹാപ്പി, ഭാരവാഹികളായ ടി. അരവിന്ദപ്പിള്ള, കെ.സി. സുരേഷ് ബാബു, സി.എ. ഈജു, ബിനേഷ് കുമാർ, വി.ജെ. മെർളി, ആർ. ഹരീഷ്‌കുമാർ, എ.സി. രാജേഷ്, എൻ.ഐ. ഷാജു, ആനന്ദൻ, റിനിൽ, പി.യു. പ്രേമദാസൻ സംസാരിച്ചു.