മാള: ഭരണ കക്ഷിയായ കോൺഗ്രസിലെ തർക്കങ്ങൾ മൂലം കുഴൂർ പഞ്ചായത്തിൽ വികസന പ്രവർത്തനങ്ങൾ അവതാളത്തിലാണെന്ന് സി.പി.എം കുഴൂർ ലോക്കൽ കമ്മിറ്റി. പഞ്ചായത്ത് പ്രസിഡന്റും വികസന സമിതി ചെയർമാനും തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് ചെയർമാൻ ജനങ്ങളെ കൂട്ടി പഞ്ചായത്ത് ഓഫീസിലെത്തി കുത്തിയിരിപ്പ് സമരം നടത്തിയത്. വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ച മട്ടിലാണ്. പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിൽ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നില്ല. ജലനിധി പദ്ധതിയുടെ ഭാഗമായി കുടിവെള്ളത്തിന്റെ നിരക്ക് ഭീമമായ രീതിയിലാണ് വർദ്ധിപ്പിച്ചിട്ടുള്ളതെന്നും സി.പി.എം കുഴൂർ ലോക്കൽ സെക്രട്ടറി എം. രാജേഷ് ആരോപിച്ചു.