ചെറുതുരുത്തി: നൂറുശതമാനം സ്‌കൂൾ ഹാജർനില നേടിയ ചെറുതുരുത്തി ഗവൺമെന്റ് സ്‌കൂളിലെ എൽ.കെ.ജി വിദ്യാർഥിനി ആയത് ഇസ്രായേൽ ജിബ്രിലിന് അമേരിക്കൻ ബുക്ക് ഒഫ് റെക്കോർഡ്. ചെറുതുരുത്തി നെടുമ്പര ചേരുംകുഴിയിൽ മസ്താൻ അലി, ഷീബ ദമ്പതികളുടെ മകളാണ് ജിബ്രിയേൽ. അഞ്ചാംമാസത്തിൽ വെറും 500 ഗ്രാം ഭാരമുള്ള കുഞ്ഞായാണ് ആയത് ജനിച്ചത്. ആന്തരികാവയവങ്ങൾ പൂർണമായി വികസിക്കാത്തതിനാൽ നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ആയത് നേരിട്ടത്. പ്രീമെച്ചറായി ജനിച്ച് ശാരീരിക അവശതകളെ അതിജീവിച്ച് 196 ദിവസവും മുടങ്ങാതെ സ്‌കൂളിലെത്തിയതിനാണ് റെക്കോർഡ് എന്ന് വേൾഡ് ബുക്ക് ഒഫ് റെക്കോർഡ് വൈസ് പ്രസിഡന്റ് ഡോ. രാജീവ് ശ്രീവാസ്തവ അറിയിച്ചു. ഇന്റർനാഷണൽ ബുക്ക് ഒഫ് റെക്കോർഡും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും വേൾഡ് ബുക്ക് ഒഫ് റെക്കോർഡിനും അർഹത നേടിയിട്ടുണ്ടെന്നും ഉടൻതന്നെ ഔദ്യോഗിക അറിയപ്പ് ലഭിക്കുമെന്നും ജിബ്രീലിന്റെ മാതാവ് ഷീബ അറിയിച്ചു.