ചാലക്കുടി: വാഴച്ചാലിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. മതിലകം പറക്കോട്ട് ഷാനവാസ് (49), പറക്കോട്ട് നഷ്വ (7), കൊടുങ്ങല്ലൂർ സ്വദേശികളായ കുന്നത്ത് നഫീസ (63), ഇളയേടത്ത് മിഷ (13) എന്നിവർക്കാണ് പരിക്ക്. ഇവരെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഴച്ചാലിൽ വിനോദ യാത്രയ്ക്ക് പോയ സംഘമാണ് ശനിയാഴ്ച വൈകീട്ട് അപകടത്തിൽപ്പെട്ടത്.