venu

തൃശൂർ : മതാധിഷ്ഠിത ഫാസിസം എന്ന അപകടകരമായ ഭീഷണി ഇന്ത്യൻ ജനാധിപത്യത്തെ നിലനിൽക്കാൻ അനുവദിക്കുമോ എന്നതാണ് ലോകം മുഴുവൻ ഉറ്റുനോക്കുന്നതെന്ന് ചിന്തകൻ കെ.വേണു. കെ.എ.തോമസ് മാസ്റ്റർ ഫൗണ്ടേഷന്റെ മികച്ച പൊതുപ്രവർത്തകനുള്ള അവാർഡ് ഏറ്റുവാങ്ങുകയായിരുന്നു വേണു. വ്യക്തിപരമായി എന്നെയും ഉത്കണ്ഠാകുലനാക്കുന്നത് അതു തന്നെയാണ്. പി.ബാലചന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷനായി. പ്രൊഫ.കുസുമം ജോസഫ് പുരസ്‌കാരം സമർപ്പിച്ചു. തോമസ് മാസ്റ്റർ ഫൗണ്ടേഷൻ പ്രസിഡന്റ് സി.ആർ.പുരുഷോത്തമൻ പ്രശസ്തിപത്രം സമർപ്പിച്ചു. പി.കെ.ഡേവീസ് , ഫൗണ്ടേഷൻ സെക്രട്ടറി പി.കെ.കിട്ടൻ, ട്രഷറർ സി.ടി.ഗോകുൽനാഥ്, തോമസ് മാസ്റ്ററുടെ ജീവിത പങ്കാളി കൊച്ചുത്രേസ്യ തോമസ് എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാക്കളിൽ ഒരാളുമാണ് കെ.എ.തോമസ് മാസ്റ്റ

ർ.