തൃപ്രയാർ: സ്‌കൂൾ പാചകത്തൊഴിലാളികളെ വേജസ് ആക്ടിൽ നിന്നും മാറ്റി വേതനത്തിന് പകരം ഓണറേറിയം മാത്രം നൽകാനുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌കൂൾ പാചകത്തൊഴിലാളി സംഘടന (എച്ച്.എം.എസ്) അവകാശ പ്രഖ്യാപന കൺവെൻഷൻ നടത്തി. എച്ച്.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടോമി മാത്യു ഉദ്ഘാടനം ചെയ്തു. കുറഞ്ഞ കൂലിയിൽ ജോലി ചെയ്യുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്നത് സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഓമന ശിവൻ അദ്ധ്യക്ഷനായി. സംഘടനാ സംസ്ഥാന സെക്രട്ടറി ജി. ഷാനവാസ്, എച്ച്.എം.എസ് ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.ജോഷി, പി.എം. ഷംസുദ്ദീൻ, മണി കുണ്ഡലം, താഹിറ അബ്ദുൾ റഹ്മാൻ, സീന ബാബു, വർഗീസ് പാലുവായി എന്നിവർ പ്രസംഗിച്ചു.