mizha

ശ്രീരാമചന്ദ്രസേവ ചാരിറ്റബിൾ ട്രസ്റ്റ് തൃപ്രയാർ തേവർക്ക് സമർപ്പിച്ച മിഴാവ് ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ ഡോ പുന്നപ്പുള്ളി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി അഴകത്ത് രാമൻ നമ്പൂതി എന്നിവർ ചേർന്ന് എറ്റുവാങ്ങുന്നു.

തൃപ്രയാർ: ശ്രീരാമചന്ദ്രസേവ ചാരിറ്റബിൾ ട്രസ്റ്റ് തൃപ്രയാർ തേവർക്ക് 33 കിലോ തൂക്കമുള്ള ചെമ്പിൽ തീർത്ത മിഴാവും മിഴാവിണയും സമർപ്പിച്ചു. ഒരു പ്രവാസി ഭക്തനാണ് മിഴാവ് സ്‌പോൺസർ ചെയ്തത്. ഒരു ലക്ഷത്തി എഴുപതിനായിരം രൂപ ചെലവായി. ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഊരാളൻ ഡോ പുന്നപ്പുള്ളി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി അഴകത്ത് രാമൻ നമ്പൂതിരി എന്നിവർ ചേർന്ന് മിഴാവ് എറ്റുവാങ്ങി. ചടങ്ങിൽ ദേവസ്വം മാനേജർ എ.പി. സുരേഷ്‌കുമാർ, ട്രസ്റ്റ് ചെയർമാൻ പി.ജി. നായർ, ജന. കൺവീനർ യു.പി. കൃഷ്ണനുണ്ണി, വൈസ് ചെയർമാൻമാരായ പി.വി. ജനാർദ്ദനൻ, പ്രേമചന്ദ്രൻ വടക്കേടത്ത്, കൃഷ്ണകുമാർ വെള്ളൂർ, സി. പ്രേംകുമാർ, ഡോ. സുനിൽചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്രത്തിൽ നിലവിലുള്ള മിഴാവ് കാലപ്പഴക്കത്താൽ കേടുപാടുകൾ വന്ന് ജീർണാവസ്ഥയിലായിരുന്നു. ഇതേത്തുടർന്നാണ് പുതിയത് സമർപ്പിക്കാൻ ശ്രീരാമചന്ദ്ര ചാരിറ്റബിൾ ട്രസ്റ്റ് തീരുമാനിച്ചത്.