national

പുതുക്കാട്: നിവേദനങ്ങളും സമരങ്ങളും ഹൈക്കോടതി ഇടപെടലുമെല്ലാം പഴങ്കഥയാക്കി മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതയിൽ അപകടങ്ങൾ തുടർക്കഥയായ പുതുക്കാട് ജംഗ്ഷനിലെ അടിപ്പാതയെന്ന ആവശ്യം അട്ടിമറിക്കപ്പെട്ടു. ടെൻഡർ നടപടി പൂർത്തിയാക്കി ദേശീയപാതയിൽ ആമ്പല്ലൂർ ഉൾപ്പെടെ ഏഴിടത്ത് അടിപ്പാത നിർമ്മിക്കാൻ ഒരുങ്ങുകയാണ് ദേശീയപാത അതോറിറ്റി. ആമ്പല്ലൂർ ഉൾപ്പെടെയുള്ള എഴിടത്ത് അടി പാതയുടെ നിർമ്മാണത്തിനായി ടെൻഡർ നടപടികൾ പൂർത്തീകരിച്ചിട്ടുണ്ട്. സർവീസ് റോഡുകളുടെ ഓരത്തുള്ള മരം മുറിച്ചുമാറ്റി. സർവീസ് റോഡിലേക്ക് പരിധി ലംഘിച്ച് നിർമ്മിച്ച നിർമ്മിതികളും പൊളിച്ചു മാറ്റി.

ഹൈക്കോടതി നിർദ്ദേശ പ്രകാരം ദേശീയപാത അതോറിറ്റി ചുമതലപ്പെടുത്തിയ സാങ്കേതിക വിദഗ്ദ്ധരാണ് പഠന ശേഷം ജംഗ്ഷനിൽ മേൽപ്പാലമോ അടിപ്പാതയോ നിർമ്മിക്കലാണ് നല്ലതെന്ന് റിപ്പോർട്ട് നൽകിയത്. ഇതിനിടെ ജംഗ്ഷനിൽ സിഗ്‌നൽ സ്ഥാപിച്ചു. കേസ് തുടരവേ 2009ൽ ദേശീയ പാത അതോറിറ്റി പുതുക്കാട് അടിപ്പാത നിർമ്മിക്കാമെന്ന് കോടതിക്ക് ഉറപ്പു നൽകി. അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് അധികം വരുന്ന ഭൂമി പൊന്നുംവില നൽകി എറ്റെടുത്തു. പിന്നീട് ഒരു നടപടിയുമുണ്ടായില്ല. പക്ഷേ അപകടങ്ങൾ തുടർന്നു.

പുതുക്കാട് സമഗ്ര വികസന സമിതിയുടെ നേതൃത്വത്തിൽ മേൽപ്പാലത്തിനായി നിവേദനം നൽകിയിട്ടും ഫലമില്ലാതെയാണ് ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയത്.അതേസമയം നാലുവരിപാതയുടെ നിർമ്മാണ വേളയിൽ പുതുക്കാട് പഞ്ചായത്ത് ഒരു കാര്യവും അന്വേഷിച്ചില്ല. അപകടങ്ങൾ തുടർന്നപ്പോൾ ആധുനിക സിഗ്‌നൽ സംവിധാനം വേണമെന്ന് ആവശ്യപെട്ടു. ജംഗ്ഷനിലെ തിരക്ക് കുറയ്ക്കാൻ ഉപകരിക്കുമായിരുന്ന റെയിൽവേ സ്‌റ്റേഷൻ റോഡിന്റെ ബ്രാഞ്ച് റോഡായി ദേശീയപാതയിലെത്തുന്ന മറ്റൊരു റോഡ് അടച്ചപ്പോഴും പഞ്ചായത്ത് ചെറുവിരലനക്കിയില്ല. ഇതിനിടെ ദേശീയ പാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തി നടത്തുമ്പോൾ അടിപ്പാത നിർമ്മിക്കാമെന്നാണ് കെ.കെ.രാമചന്ദ്രൻ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ്മിഷന് മറുപടിയായി മന്ത്രി മുഹമദ് റിയാസ് നിയമസഭയെ അറിയിച്ചിരുന്നു. ഇതെല്ലാം വിഫലമായി. അടിപ്പാത നിർമ്മിച്ചാൽ പുതുക്കാട് രണ്ടാവുമെന്ന് വിലപിച്ച് ഒരു വിഭാഗത്തിന്റെ നീക്കങ്ങളും തിരിച്ചടിയായിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.

അപകടമുനമ്പ്

അപകടത്തിൽ മരിച്ചത്

38 പേർ

മാരകമായി പരിക്കേറ്റത്

100+ പേർ

ദേ​ശീ​യ​പാ​ത​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​അ​പ​ക​ട​മു​ണ്ടാ​കു​ന്ന​ ​ഏ​ഴ് ​ബ്ളാ​ക്ക് ​സ്പോ​ട്ടി​ലാ​ണ് ​നി​ല​വി​ൽ​ ​അ​ടി​പ്പാ​ത​ ​അ​ടി​യ​ന്ത​ര​മാ​യി​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​​എം.​പി​മാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​റ്റി​ ​യോ​ഗം​ ​വി​ളി​ച്ച​പ്പോ​ഴും​ ​സ​മാ​ന​ ​അ​ഭി​പ്രാ​യ​മാ​ണ് ​ദേശീയ പാത അതോറിറ്റി പ​ങ്കു​വ​ച്ച​ത്.​ ​ദേ​ശീ​യ​പാ​ത​ ​ആ​റു​വ​രി​യാ​ക്കു​മ്പോ​ൾ​ ​പു​തു​ക്കാ​ട് ​അ​ടി​പ്പാ​ത​ ​പ​ണി​യാ​മെ​ന്നാ​ണ് ​അ​തോ​റി​റ്റി​ ​യോ​ഗ​ത്തി​ലു​ൾ​പ്പെ​ടെ​ ​അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

കെ.​കെ.​രാ​മ​ച​ന്ദ്ര​ൻ​ ​

എം.​എ​ൽ.എ