കൊടുങ്ങല്ലൂർ: നഗരസഭ വാർഡ് 13 കേന്ദ്രീകരിച്ച് കുട്ടികൾക്കായി ചെസ് അക്കാഡമി. രൂപീകരണ യോഗത്തിൽ വാർഡ് കൗൺസിലർ പി.എൻ.വിനയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തിരുവള്ളൂർ എൽ.പി സ്‌കൂൾ റിട്ട: പ്രധാന അദ്ധ്യാപകൻ കെ.കെ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ചെസ് മത്സരത്തിൽ അന്തർദ്ദേശീയ തലത്തിൽ അണ്ടർ 20 പെൺകുട്ടികളുടെ വിഭാഗത്തിൽ 72ാം സ്ഥാനം നേടിയ കൊടുങ്ങല്ലൂർ ഗവ. ഹയർ സെക്കൻഡറി ഒൻപതാം ക്ലാസ് വിദ്യാർത്ഥി കല്യാണി സിരിൻ മുഖ്യാതിഥിയായി. അക്കാഡമി ഡയറക്ടർ പി.ബി.ഷാജി, നാദിയ അനൂപ് , അഡ്വ.പി.എസ്.ആഷിക് എന്നിവർ സംസാരിച്ചു. അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് അക്കാഡമിയിലൂടെ പരിശീലനം നൽകും.