ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ബ്രഹ്മകലശവും കൊടിയേറ്റവും ഇന്ന്. പുതുതായി പ്രതിഷ്ഠ നടത്തിയ കൊടിമരത്തിൽ രാത്രി എട്ടിന് തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് കൊടിയേറ്റം നിർവഹിക്കും. നാളെ രാവിലെ മുതൽ ഉത്സവത്തിന്റെ താന്ത്രിക ചടങ്ങുകൾക്ക് തുടക്കമാകും. 16ന് ഉത്സവ ബലി, 17ന് പള്ളിവേട്ട, 18ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും. വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ ബാലൻ വാറണാട്ട്, വിനോദ്കുമാർ അകമ്പടി, രാജു കലാനിലയം, ശിവൻ കണിച്ചാടത്ത്, ഹരി കൂടത്തിങ്കൽ, രാജേഷ് പെരുവഴിക്കാട്ട് എന്നിവർ പങ്കെടുത്തു.