anusmaranam
പുല്ലൂറ്റിൽ കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച അനുസ്മരണ പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ : കോൺഗ്രസ് നേതാവും നഗരസഭാ കൗൺസിലറുമായിരുന്ന എൻ.കെ. ഇബ്രാഹിം, മുതിർന്ന കോൺഗ്രസ് പ്രവർത്തകനായിരുന്ന കെ.ആർ. രാഘവൻ പിള്ള എന്നിവരുടെ ഓർമ്മകൾ പങ്കുവയ്ക്കാൻ കോൺഗ്രസ് പ്രവർത്തകർ ഒത്തുചേർന്നു. പുല്ലൂറ്റ് പ്രിയദർശിനി മഹിള സമാജത്തിൽ നടന്ന അനുസ്മരണ ചടങ്ങ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ.ജെ. ജെനീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കെ.പി. സുനിൽകുമാർ അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്. സാബു, മണ്ഡലം പ്രസിഡന്റ് പി.വി. രമണൻ, ഔസേപ്പച്ചൻ ജോസ്, സി.എസ്. തിലകൻ, പി. ദിലീപ്, മുരളി കുന്നത്ത്, നിഷാഫ് കുര്യാപ്പിള്ളി, എൻ.കെ. ഇസ്മയിൽ, പി.എൻ. മോഹനൻ എന്നിവർ പ്രസംഗിച്ചു.