vadakkumnathabn

തൃശൂർ : വടക്കുന്നാഥ ക്ഷേത്രത്തിലെ ശങ്കര ജയന്തി ആഘോഷത്തിന് സമാപനം. ആദി ശങ്കരന്റെ ഛായാചിത്രം വഹിച്ച് നഗര പ്രദക്ഷിണം നടന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ ശിവകുമാർ ആദിശങ്കരന്റെ കോലം വഹിച്ചു. നാദസ്വരത്തിന്റെ അകമ്പടിയോടെ നഗര പ്രദക്ഷിണവും, നടുവിലാലിൽ നിന്നും ശ്രീമൂലസ്ഥാനത്തേക്ക് പഞ്ചവാദ്യവും അകമ്പടിയേകി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.സുദർശൻ, ബോർഡ് സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, അസിസ്റ്റന്റ് കമ്മിഷണർ ബിജു കുമാർ, ദേവസ്വം മാനേജർ സരിത, പങ്കജാക്ഷൻ, ഹരിഹരൻ, കൃഷ്ണൻ കുട്ടി എന്നിവർ നേതൃത്വം നൽകി. ശങ്കര പ്രതിഷ്ഠയ്ക്ക് പ്രത്യേക തന്ത്രി പൂജ, നിറമാല ചുറ്റുവിളക്ക് എന്നിവയും നടന്നു.